Posted On
date_range Updated On
date_range ലോ അക്കാദമി പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി മുൻകൈയ്യെടുക്കണം -ആൻറണി
തിരുവനന്തപുരം: ലോ അക്കാദമി പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി മുൻകൈയ്യെടുക്കണമെന്ന് കോൺഗ്രസ് നേതാവ് എ.കെ ആൻറണി ആവശ്യപ്പെട്ടു. അക്കാദമിക്ക് മുമ്പിൽ സമരം ചെയ്യുന്ന എം.എൽ.എ കെ. മുരളീധരനെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിബോധമുള്ള കേരളത്തിലെ മുഴുവൻ ആളുകളും സമരം ചെയ്യുന്ന വിദ്യാർഥികളോടൊപ്പമുണ്ട്. ന്യായമായ ആവശ്യത്തിന് വേണ്ടി നടത്തുന്ന സമരം വിജയിക്കുന്നതുവരെ ഒപ്പമുണ്ടാകുമെന്നും ആൻറണി വ്യക്തമാക്കി.
അതിനിടെ തിരുക്കൊച്ചി മന്ത്രി പി.എസ് നടരാജപിള്ളയെ കുറിച്ച മുഖ്യമന്ത്രിയുടെ പരാമർശത്തെ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ രൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രി നടരാജപിള്ളയുടെ കുടുംബത്തോടും കേരള ജനതയോടും മാപ്പ് പറയണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.