വി​ൽ​പ​ന നി​കു​തി പി​ൻ​വ​ലി​ക്ക​ണം– ജ്വ​ല്ലേ​ഴ്സ്​ അ​സോ​സി​യേ​ഷ​ൻ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി 

തിരുവനന്തപുരം: സ്വർണാഭരണങ്ങൾക്ക് ഏർപ്പെടുത്തിയ വിൽപന നികുതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള ജ്വല്ലേഴ്സ് അസോസിയേഷൻ കോഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. സമരം  കെ.മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരളത്തി​െൻറ സാമ്പത്തിക ഉയർച്ചക്ക് ചേർന്നതല്ല ധനമന്ത്രിയുടെ സമീപനമെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സർക്കാറി​െൻറ പിഴവുമൂലമാണ് പർച്ചേസ് ടാക്സ് ഏർപ്പെടുത്തിയതെന്ന ധനമന്ത്രി തോമസ് ഐസക്കി​െൻറ നിലപാട് അംഗീകരിച്ച് കെ.എം. മാണിയും ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും താനും നിയമസഭയിൽ ആവശ്യപ്പെട്ടിട്ടും വാങ്ങൽ നികുതി പിൻവലിക്കാൻ ധനമന്ത്രി തയാറായില്ല എന്ന്  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസനും സമരത്തിന് പിന്തുണ നൽകി സംസാരിച്ചു.

കോഓഡിനേഷൻ കമ്മിറ്റി കോഓഡിനേറ്റർ എസ്. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. കേരള ജ്വല്ലേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എം.പി. അഹമ്മദ്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ഡോ. ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി പി.സി. നടേശൻ, കേരള ഗോൾഡ് ആൻഡ് സിൽവർ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ഷാജു ചിറയത്ത് എന്നിവരാണ് സത്യഗ്രഹം അനുഷ്ഠിക്കുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് പെരിങ്ങമ്മല രാമചന്ദ്രൻ, വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് വി.പാപ്പച്ചൻ, ജസ്റ്റിൻ പാലത്തറ, ബി. േപ്രമാനന്ദ്, രാജൻ ജെ. തോപ്പിൽ, നവാസ് പുത്തൻവീട്, സ്കറിയാച്ചൻ കണ്ണൂർ, ഹാഷിം കോന്നി, എസ്.പളനി, പി.എം.റഫീക്ക്, കണ്ണൻ ശരവണ, ഗണേശൻ ആറ്റിങ്ങൽ, സാബു തോമസ്, ഡിക്സ് ഫ്രാൻസിസ്, വിജയകൃഷ്ണ വിജയൻ, എച്ച്.എം. ഹുസൈൻ, നാദിർഷ, എസ്.സാദിഖ് തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - jwellers association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.