കാസര്‍കോട്: മാധ്യമപ്രവര്‍ത്തകര്‍ സത്യസന്ധതയും ആത്മാര്‍ഥതയും നിലനിര്‍ത്തി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി. കാസര്‍കോട് പ്രസ് ക്ലബിന്റെ കെ.എം. അഹ്മദ് അവാര്‍ഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമരംഗത്തിന്റെ പവിത്രത കാത്തുസൂക്ഷിച്ചുകൊണ്ടാവണം ആധുനികകാലത്ത് പത്രപ്രവര്‍ത്തനം നടത്തേണ്ടത്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് ആത്മബോധമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ ഫോട്ടോഗ്രാഫര്‍ ജിതിന് ജോയല്‍ ഹാരിം അവാര്‍ഡ് തുകയും ഫലകവും മന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. പ്രസ് ക്ലബ് പ്രസിഡന്റ് സിജു കണ്ണന് അധ്യക്ഷതവഹിച്ചു.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അനുസ്മരണ പ്രഭാഷണം നടത്തി. പ്രദീപ് നാരായണന്, ടി.എ. ഷാഫി, വി.വി. പ്രഭാകരന്, നഹാസ് പി. മുഹമ്മദ്, രവീന്ദ്രന് രാവണേശ്വരം, സുരേന്ദ്രന് മടിക്കൈ, പുരുഷോത്തമ പെര്‍ള എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.