Posted On
date_range Updated On
date_range ജോസിൻെറ അവകാശവാദം തെറ്റ്; പാലായിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം കുറഞ്ഞുവെന്ന് മാണി.സി കാപ്പൻ
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ പാലായിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം കുറഞ്ഞുവെന്ന് എൻ.സി.പി നേതാവ് മാണി.സി കാപ്പൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്ക് കിട്ടിയതിനേക്കാൾ കുറഞ്ഞ ഭൂരിപക്ഷമാണ് ഇത്തവണ ലഭിച്ചത്. ജോസ്.കെ മാണിയുടെ അവകാശവാദം തെറ്റാണെന്നും മാണി.സി കാപ്പൻ പറഞ്ഞു.
പാല നിയമസഭാ മണ്ഡലത്തിൽ എൻ.സി.പി തന്നെ മൽസരിക്കും. പാലാ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്നും മാണി.സി കാപ്പൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെയാണ് എൻ.സി.പി സഹായിച്ചതെന്ന ആരോപണങ്ങൾ അദ്ദേഹം തള്ളികളഞ്ഞു. എൽ.ഡി.എഫിൽ നിൽക്കുന്നിടത്തോളം അവർക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും മാണി.സി കാപ്പൻ അറിയിച്ചു.
ചരിത്രത്തിലാദ്യമായി പാല നഗരസഭ എൽ.ഡി.എഫ് ഭരിക്കാൻ ഒരുങ്ങുകയാണ്. ജോസ്.കെ മാണിയുടെ കൂടി പിന്തുണയുടെ കരുത്തിലാണ് എൽ.ഡി.എഫ് പാലായിൽ അധികാരത്തിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.