Posted On
date_range Updated On
date_range രാഷ്ട്രീയകാര്യ സമിതിയോഗം പാർട്ടിക്ക് ഗുണം ചെയ്യില്ല: ജോസഫ് വാഴക്കൻ
തിരുവനന്തപുരം: കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യ സമിതി യോഗത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ. രാഷ്ട്രീയകാര്യ സമിതിയോഗം പാർട്ടിക്ക് ഗുണം ചെയ്യാനിടയില്ലെന്ന് ജോസഫ് വാഴക്കൻ പറഞ്ഞു.
വാർത്തകൾ സൃഷ്ടിക്കാനായിരിക്കും പല അംഗങ്ങൾക്കും താൽപര്യം. പാർട്ടി എക്സിക്യൂട്ടീവ് യോഗം ഉടൻ വിളിക്കണമെന്നും വാഴക്കൻ ആവശ്യപ്പെട്ടു.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ ഇന്ന് രാഷ്ട്രീയകാര്യ സമിതിയോഗം ചേരാനിരിക്കെയാണ് വിമർശനവുമായി ജോസഫ് വാഴക്കൻ രംഗത്തെത്തിയത്. യോഗത്തിൽ രാജ്യസഭാ സീറ്റ് വിവാദവും ചർച്ചയാകും. അതേസമയം, യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച ഉമ്മൻചാണ്ടി വൈകീട്ട് ആന്ധ്രയിലേക്ക് പോകുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.