ജോസ്​ കെ.മാണി ജൂനിയർ മാൻഡ്രേക്ക്​; എൽ.ഡി.എഫിന്‍റെ കഷ്​ടകാലം തുടങ്ങി -മാണി സി.കാപ്പൻ

പാല: ജോസ്​ കെ.മാണി ജൂനിയർ മാൻഡ്രേക്കെന്ന്​ വിശേഷപ്പിച്ച്​​ മാണി സി.കാപ്പൻ എം.എൽ.എ. പിണറായി വിജയൻ ജൂനിയർ മാൻഡ്രേക്ക്​ സിനിമ കാണണം. ജോസ്​ കെ.മാണിയെ എൽ.ഡി.എഫ്​ സന്തോഷത്തോടെ സ്വീകരിച്ചു. അതോടെ അവരുടെ കഷ്​ടകാലം തുടങ്ങിയെന്ന്​ കാപ്പൻ പറഞ്ഞു. പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരള യാത്രയുടെ വേദിയിലായിരുന്നു കാപ്പന്‍റെ രസകരമായ പരാമർശം.

എൻ.സി.പിയിൽ നിന്ന്​ രാജിവെച്ച മാണി സി.കാപ്പൻ ഞായറാഴ്ച യു.ഡി.എഫ്​ വേദിയിലെത്തിയിരുന്നു. കാപ്പനെ യു.ഡി.എഫ്​ നേതാക്കളായ രമേശ്​ ചെന്നിത്തല, ഉമ്മൻചാണ്ടി, എം.എം ഹസൻ, പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ്​ തുടങ്ങിയവർ ചേർന്ന്​ സ്വീകരിച്ചു.

അനുയായികളോടൊപ്പം ജാഥയായാണ്​ ഐശ്വര്യ കേരള യാത്രയുടെ വേദിയിലേക്ക്​ മാണി സി.കാപ്പൻ എത്തിയത്​. തന്നെ ഇത്രയും കാലം പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും നന്ദി പറയുന്നതായി മാണി സി.കാപ്പൻ ഐശ്വര്യ കേരള യാത്രയു​െട വേദിയിൽ പറഞ്ഞു.

Tags:    
News Summary - jose K. Mani Jr. Mandrake; The troubles of the LDF have begun - Mani C. Kappan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.