Posted On
date_range Updated On
date_range പി.ജെ ജോസഫിെൻറ മകന് അന്ത്യാഞ്ജലിയർപ്പിച്ച് ജോസ്.കെ.മാണി
തൊടുപുഴ: കേരള കോൺഗ്രസ് (എം) നേതാവും മുൻ മന്ത്രിയുമായ പി.ജെ.ജോസഫിെൻറ മകൻ ജോമോെൻറ നിര്യാണത്തിൽ ജോസ്.കെ.മാണി അനുശോചിച്ചു. തൊടുപുഴയിലെ ജോസഫിെൻറ വസതിയിലെത്തിയാണ് ജോസ് അനുശോചിച്ചത്. ജോമോെൻറ ആത്മാവിെൻറ നിത്യശാന്തിക്കായി പ്രാർഥിക്കുന്നതായും ജോസ് കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് പി.ജെ.ജോസഫിെൻറ ഇളയമകൻ ജോമോൻ അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭിന്നശേഷിക്കാരനായ ജോമോൻ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
അതിനിടെ ഇന്നലെ രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനം ഹൈകോടതി ശരിവെച്ചിരുന്നു. തീരുമാനത്തിനെതിരെ പി.ജെ ജോസഫ് നൽകിയ ഹരജി തള്ളിക്കൊണ്ടായിരുന്ന കോടതിയുടെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.