പിതൃ തുല്യം സ്നേഹിച്ച നേതാവായിരുന്നു സി.എഫെന്ന്​ ജോസ്​ കെ. മാണി

കോട്ടയം: കേരള കോൺഗ്രസ്​ നേതാവും മുൻ മന്ത്രിയുമായിരുന്ന സി.എഫ്​ തോമസി​ന്​ ആദരാജ്ഞജലി അർപ്പിച്ച്​ ജോസ് കെ. മാണി എം.പി.  ഏറെ വേദനയോടെയാണ് വിയോഗ വാർത്ത അറിഞ്ഞതെന്ന്​ അദ്ദേഹം അറിയിച്ചു.

ജോസ് കെ. മാണി എം.പിയുടെ അനുശോചനക്കുറിപ്പി​െൻറ പൂർണ രൂപം: ഏറെ വേദനയോടെയാണ് സി.എഫ് സാറി​െൻറ വിയോഗ വാർത്ത അറിഞ്ഞത്. പിതൃതുല്യം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം. മാണി സാറിനോടൊപ്പം മധ്യ തിരുവിതാംകൂറിൽ കേരള കോൺഗ്രസ് കെട്ടിപ്പടുക്കാൻ കഠിനമായി പ്രയത്നിച്ച നേതാവായിരുന്നു സി എഫ് സാർ. ദീർഘകാലത്തെ പൊതു പ്രവർത്തനത്തിനിടയിൽ സംശുദ്ധമായ മാതൃകയായി അദ്ദേഹത്തിന്റെ പൊതുജീവിതം മാറി. അദ്ദേഹം ചികിത്സയിലാണ് എന്നറിഞ്ഞപ്പോൾ മുതൽ നിരവധി തവണ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ആരോഗ്യത്തോടെ അദ്ദേഹം ആശുപത്രി കിടക്കയിൽ നിന്നും തിരിച്ചു വരുമെന്നും പൊതുരംഗത്ത് ഉണ്ടാകും എന്ന് ആഗ്രഹിക്കുകയും അതിനായി പ്രാർഥിക്കുകയും ചെയ്തിരുന്നു.

പക്ഷെ നമ്മളെ എല്ലാം തീരാദുഃഖത്തിലാഴ്ത്തി ആണ് സി എഫ് സാർ കടന്നു പോകുന്നത്. അദ്ദേഹത്തിന് എല്ലാ ആദരാഞ്ജലികളും അർപ്പിക്കുന്നു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.