ജോണി
Posted On
date_range Updated On
date_range ജോണിയുടെ മരണം ചികിൽസയിലെ പിഴയെന്ന് കുടുംബം, പൊലീസിൽ പരാതി നൽകി
കോട്ടയം: പരുത്തും പാറമലേക്കുന്നത്ത് ജോണിയുടെ മരണം ചികിൽസാ പിഴവുമൂലമെന്ന് ആരോപിച്ച് ബന്ധുക്കൾ ചിങ്ങവനം പൊലീസിൽ പരാതി നൽകി. പ്രമേഹ രോഗം മൂലം ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ടിരുന്ന ജോണിയുടെ പുറത്ത് ഒരു പരുവന്നു പഴുത്ത് പൊട്ടിയിരുന്നു.
ഇത് കഴുകികെട്ടാൻ ചിങ്ങവനത്ത് ശ്രീനാരായണ ഹോസ്പിറ്റലിൽ പോയിരുന്നു. മുറിവ് പെട്ടെന്ന് കരിയാനായി കുത്തിവെപ്പ് നൽകിയതോടെ സ്ഥിതി വഷളാവുകയും ജോണി മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
തുടർന്ന് മൃതദേഹം ഭാരത് ഹോസ്പിറ്റലിലെ മോർച്ചറിയിലേക്ക് മാറ്റി. വൽസമ്മയാണ് ഭാര്യ. മക്കൾ എബ്രഹാം വിജയ് ജോൺ, അജയ് ഡേവിഡ് ജോൺ, മരുമകൾ: ആര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.