തെരഞ്ഞെടുപ്പ് പരാജയം പാർട്ടി പരിശോധിക്കുമെന്ന് ജോ ജോസഫ്

കൊച്ചി: തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പരാജയം പാർട്ടി പരിശധിക്കുമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫ്. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചിട്ടുണ്ട്. ഒരു പരാജയം കൊണ്ട് തകർന്നു പോകുന്ന പാർട്ടിയല്ല ഇതെന്നും ജോ ജോസഫ് പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് വൻ ഭൂരിപക്ഷത്തിലേക്ക് കുതിക്കുകയാണ്. 2021ൽ പി.ടി. തോമസ് നേടിയത് 14,329 വോട്ടിന്‍റെ ഭൂരിപക്ഷവും മറികടന്നാണ് ഉമയുടെ കുതിപ്പ്. യു.ഡി.എഫിന്‍റെ പ്രതീക്ഷകളെ പോലും വെല്ലുന്ന മുന്നേറ്റമാണ് ഉമ തോമസ് കാഴ്ചവെച്ചത്.

അതേസമയം, ബി.ജെ.പിക്ക് മുൻ തെരഞ്ഞെടുപ്പിലെ ഫലം ആവർത്തിക്കാനായില്ല. കഴിഞ്ഞ വർഷം 15,000ത്തോളം വോട്ടുണ്ടായിരുന്ന ബി.ജെ.പിക്ക് ഉപതെരഞ്ഞെടുപ്പിൽ ഇതുവരെ സ്വരൂപിക്കാനായത് 11,000ത്തോളം വോട്ടുകൾ മാത്രമാണ്.

Tags:    
News Summary - Jo Joseph says party will look into election defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.