Posted On
date_range Updated On
date_range ജിഷ്ണുവിെൻറ മരണം: പി.ആർ.ഒക്ക് മുൻകൂർ ജാമ്യം
കൊച്ചി: പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ കോളജ് പി.ആർ.ഒ സഞ്ജിത് വിശ്വനാഥന് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കോളജ് കാമ്പസിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം. നിരപരാധിയാണെന്നും അറസ്റ്റ് ചെയ്യാൻ ശ്രമം നടക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് രണ്ടാം പ്രതിയായ സഞ്ജിത് മുൻകൂർ ജാമ്യ ഹരജി നൽകിയത്. പി.ആർ.ഒയുടെ മുറിയില്‍നിന്ന് രക്തക്കറ ഉൾപ്പെടെ കണ്ടെത്തിയെന്നാണ് പ്രോസിക്യൂഷൻ വാദം. ഒരു ലക്ഷം രൂപയും തത്തുല്യ തുകക്കുള്ള രണ്ട് ആൾജാമ്യവും ബോണ്ടായി കെട്ടിവെക്കണം, പാസ്പോർട്ട് ഹാജരാക്കണം, കോടതി അനുമതിയില്ലാതെ കേരളം വിട്ടുപോകരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.