Posted On
date_range Updated On
date_range ജെറ്റ് എയര്‍വേയ്സ് കോഴിക്കോട്-ഷാര്‍ജ സര്‍വിസിന് തുടക്കം
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള ജെറ്റ് എയര്‍വേയ്സിന്‍െറ കോഴിക്കോട്-ഷാര്‍ജ സര്‍വിസ് ആരംഭിച്ചു. ഞായറാഴ്ച മുതലാണ് ജെറ്റ് എയര്‍വേയ്സിന്‍െറ പുതിയ സര്‍വിസിന് തുടക്കമായത്. എല്ലാ ദിവസവും രാത്രി 8.25ന് കരിപ്പൂരിലത്തെുന്ന വിമാനം 9.25ന് തിരിച്ചുപോകും. പുതിയ സര്‍വിസിന്‍െറ ഉദ്ഘാടനം കോഴിക്കോട് കലക്ടര്‍ എന്‍. പ്രശാന്ത് നിര്‍വഹിച്ചു. ആദ്യയാത്രയില്‍ 168 പേരാണുണ്ടായിരുന്നത്. നിലവില്‍ ജെറ്റ് എയര്‍വേയ്സിന് കരിപ്പൂരില്‍നിന്ന് ദമ്മാമിലേക്കാണ് അന്താരാഷ്ട്ര സര്‍വിസുള്ളത്. ഡിസംബര്‍ രണ്ട് മുതല്‍ കോഴിക്കോട്-റിയാദ് സെക്ടറില്‍ എയര്‍ ഇന്ത്യ എക്സ്പ്രസും പുതുതായി സര്‍വിസ് ആരംഭിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.