സാങ്കേതിക തകരാർ; കണ്ണൂർ-ജിദ്ദ എയർ ഇന്ത്യ എക്സ്പ്രസ് തിരിച്ചിറക്കി

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചിറക്കി. 180 ലധികം യാത്രക്കാരുമായി പറന്നുയർന്ന വിമാനം കണ്ണൂർ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതായി വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് രാവിലെ 7.40 ന് പുറപ്പെട്ട ജിദ്ദയിലേക്കുള്ള വിമാനത്തിന് യാത്രാമധ്യേയാണ് യന്ത്രത്തകരാര് കണ്ടെത്തുകയായിരുന്നു.

തുടർന്ന് പൈലറ്റ് വിമാനം തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു. പുറപ്പെട്ട് രണ്ടു മണിക്കൂറിനകം വിമാനം തിരിച്ചിറക്കി."വിമാനം കണ്ണൂരിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. എന്താണ് പ്രശ്നമെന്ന് ഞങ്ങൾക്ക് പിന്നീട് അറിയാൻ കഴിയും," വിമാനത്താവള വൃത്തങ്ങൾ പറഞ്ഞു. 

Tags:    
News Summary - Jeddah-bound AI Express flight from Kerala’s Kannur turns back due to engine fault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.