മലപ്പുറം: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ആഭിമുഖ്യത്തിലുള്ള ജാമിഅ അൽ ഹിന്ദ് അൽ ഇസ്ലാമിയ സ്ഥാപനങ്ങളുടെ വാർഷിക സമ്മേളനത്തിന് പാണക്കാട് വനിത കാമ്പസിൽ പ്രൗഢസമാപനം. സാഹോദര്യവും സഹിഷ്ണുതയും വളർത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. രണ്ടാം ദിന സമ്മേളനം സൗദി മതകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. അവ്വാദ് ബിൻ സബ്തി അൽ അനസി ഉദ്ഘാടനം ചെയ്തു.
സൗദി എംബസി അറ്റാഷെ ശൈഖ് ബദർ നാസർ അൽ അനസി സംബന്ധിച്ചു. പൂർവ വിദ്യാർഥി സംഗമത്തിൽ മുഷ്താഖ് അൽ ഹികമി അധ്യക്ഷത വഹിച്ചു. സീനിയർ സിറ്റിസൺ മീറ്റിൽ ഡോ. വി.എം. മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുറഹ്മാൻ ആദൃശേരി, ഡോ. യൂസുഫ് മദനി, മുഹമ്മദ് ഹനീഫ ഓടക്കൽ, മുഹമ്മദലി ബാഖവി എന്നിവർ സംസാരിച്ചു. ലീഡേഴ്സ് മീറ്റിൽ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ അധ്യക്ഷത വഹിച്ചു.
സമാപന പൊതുസമ്മേളനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. അബൂബക്കർ സലഫി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയായി. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, എ.എ. റഹീം എം.പി, കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദലി, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി അഡ്വ. കെ.എസ്. ദാനിഷ്, പ്രഫ. ദിൽ മുഹമ്മദ് സലഫി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ടി.കെ. അശ്റഫ്, ഫൈസൽ മൗലവി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.