ജലീലിന്‍റേത് പ്രോട്ടോകോൾ ലംഘനം -ടി.പി. ശ്രീനിവാസൻ

തിരുവനന്തപുരം: മന്ത്രിക്കസേരയിലിരുന്ന് വ്യക്തിപരമായാണ് താൻ കോൺസൽ ജനറലിന് കത്തെഴുതിയതെന്ന് ജലീൽ പറയുന്നതിൽ എന്ത് യുക്തിയാണുള്ളതെന്ന് നയതന്ത്രവിഗ്ധൻ ടി.പി. ശ്രീനിവാസൻ. കടുത്ത പ്രോട്ടോകോൾ ലംഘനമാണ് ജലീൽ നടത്തിയത്. കോൺസൽ ജനറലിനെ നേരിട്ട് ബന്ധപ്പെടാനുള്ള അധികാരം സംസ്ഥാന മന്ത്രിക്കില്ല.

അവയൊക്കെ വിദേശകാര്യമന്ത്രാലയം വഴിയാകണമെന്നാണ് നിയമം. ഇത്തരം നടപടികളെ ന്യായീകരിക്കാൻ ജലീലിന് കഴിയില്ല. ഒരു പത്രത്തിനെതിരെ ഗൾഫിൽ നടപടിവേണമെന്ന് പറയുന്ന ജലീൽ എന്തുകൊണ്ട് കേരളത്തിൽ നടപടിയെടുത്തില്ലെന്നും ശ്രീനിവാസൻ ചോദിച്ചു.

Tags:    
News Summary - Jaleel's breach of protocol -TP Srinivasan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.