Posted On
date_range Updated On
date_range കന്യാസ്ത്രീ സമരം: ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി ഉമ്മൻ ചാണ്ടി
കൊച്ചി: ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിെൻറ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം സംബന്ധിച്ച ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറി ഉമ്മൻ ചാണ്ടി. ആശീർഭവനിൽ ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുേമ്പാഴാണ് ചോദ്യവുമായി മാധ്യമപ്രവർത്തകർ വളഞ്ഞത്. എന്നാൽ, ഒന്നും മിണ്ടാതെ ചാനൽ മൈക്കുകൾ തള്ളിമാറ്റി അദ്ദേഹം കാറിൽ കയറി സ്ഥലംവിടുകയായിരുന്നു. മുമ്പും സമരത്തെക്കുറിച്ച ചോദ്യങ്ങളോട് സമാന സമീപനം തന്നെയാണ് ഉമ്മൻ ചാണ്ടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.