Posted On
date_range Updated On
date_range ബിഷപ്: കോടതിക്ക് ബോധ്യെപ്പട്ടിട്ടുണ്ടാകാം; ജനത്തിന് ഇല്ല -ഹസൻ
കൊല്ലം: ബിഷപ്പുമായി ബന്ധപ്പെട്ട പീഡന പരാതിയിലെ അന്വേഷണ പുരോഗതി കോടതിക്ക് ബോധ്യെപ്പട്ടിട്ടുണ്ടാകാമെങ്കിലും ജനത്തിന് ബോധ്യപ്പെട്ടിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. പൊലീസ് അന്വേഷണത്തിെൻറ പുരോഗതി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പിടിക്കുന്ന കാര്യത്തിൽ സർക്കാറിന് ഭീഷണിയുടെ സ്വരമാണ്. അതംഗീകരിക്കാനാവില്ല. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയ ഇടത് അനുകൂലിയായ ഒരുദ്യോഗസ്ഥൻ പോലും വിസമ്മതപത്രമാണ് നൽകിയത്. നിർബന്ധിത പിരിവ് അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.