Posted On
date_range Updated On
date_range ഐ.ടി സെക്രട്ടറി സ്ഥാനമൊഴിയണമെന്ന് കെ. മുരളീധരൻ
കോഴിക്കോട്: ഐ.ടി സെക്രട്ടറി എം. ശിവശങ്കരൻ സ്ഥാനമൊഴിയണമെന്ന് കെ. മുരളീധരൻ എം.പി. സ്പ്രിൻക്ലർ കേസിൽ പ്രതിപക്ഷം പറ ഞ്ഞതാണ് കോടതി അംഗീകരിച്ചതെന്നും മുരളീധരൻ പറഞ്ഞു.
രണ്ട് ലക്ഷം പേരുടെ ഡാറ്റ ശേഖരിക്കാനുള്ള കഴിവില്ലെങ്കിൽ ഐ.ടി സെക്രട്ടറി ഇത്രയും കാലം എന്താണ് ചെയ്തത്. കോടതി വിധിയോടെ സ്പ്രിൻക്ലർ കമ്പനി ശൂർപ്പണഖയുടെ അവസ്ഥയിലെത്തി.
ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനും സർക്കാറും ഒത്തുകളിക്കുകയാണ്. സ്പ്രിൻക്ലർ വിവാദത്തിൽ ബി.ജെ.പിയെ സർക്കാർ ഒപ്പം നിർത്തി. ആരോഗ്യപ്രവർത്തകരുടെ ശമ്പളം പിടിക്കുന്നത് ദൗർഭാഗ്യകരമാണെന്നും മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.