മലപ്പുറത്ത് വാഹനപകടത്തിൽ രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു

തിരൂരങ്ങാടി:  ദേശീയപാത കൊളപ്പുറം ഇരുമ്പുചോലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും മിനിബസും കൂട്ടിയിടിച്ച് ശബരിമല തീർത്ഥാടകരായ രണ്ടുപേർ മരിച്ചു. വടകര പതിയാരക്കര സ്വദേശികളായ വലിയപറമ്പത്ത് വിനോദൻ (41) ജിതിൻ (35) എന്നിവരാണ് മരിച്ചത്. കാറിൽ കൂടെയുണ്ടായിരുന്ന സുരേഷ്, വിനുരാജ്, ബസ് യാത്രക്കാരായ കൊടിഞ്ഞി സ്വദേശി നീതു, കണ്ണമംഗലം സ്വദേശി ദേവകി എന്നിവർക്ക് പരിക്കേറ്റു.
 


ശബരിമല തീർത്ഥാടനം കഴിഞ്ഞ് തിരിച്ചുവരവെ ഇരുമ്പുചോലയിൽ വെച്ച് മിനിബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ചെമ്മാട് നിന്നും കുന്നുംപുറത്തേക്ക് പോവുകയായിരുന്നു ബസ്. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച രണ്ടുപേരും താലൂക്ക് ആശുപത്രി മോർച്ചറിയിൽ. 

Tags:    
News Summary - irumbuchola accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.