സെമിനാറിലേക്ക് ക്ഷണിച്ചത് സ്പർധ വളർത്താൻ -ഇ.ടി

മലപ്പുറം: സി.പി.എം നടത്തുന്ന ഏകസിവിൽ കോഡ് സെമിനാറിലേക്ക് ക്ഷണിച്ചത് സ്പർധ വളർത്താനുള്ള രാഷ്ട്രീയ ദുഷ്ടലാക്ക് വെച്ചാണെന്ന് മുസ്‍ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. കോൺഗ്രസിനെ മാറ്റിനിർത്തി ലീഗിനെ വിളിച്ചത് ആ ലക്ഷ്യം മുൻനിർത്തിയാണ്.

ഇക്കാര്യം യോഗത്തിൽ ചർച്ചചെയ്തു. തുടർന്നാണ് ഏകകണ്ഠമായി സെമിനാറിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് ഇ.ടി വിശദീകരിച്ചു. യോഗത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - Invited to the seminar to foster hatred - E.T

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.