Posted On
date_range Updated On
date_range ഇൻവെസ്റ്റ് കേരള: 5000 കോടി നിക്ഷേപിക്കുമെന്ന് ദുബൈ ഷറഫ് ഗ്രൂപ്പ്
കൊച്ചി: ലോജിസ്റ്റിക്സ് മേഖലയിൽ 5000 കോടിയുടെ നിക്ഷേപം വാഗ്ദാനം ചെയ്ത് ദുബൈ ആസ്ഥാനമായ ഷറഫ് ഗ്രൂപ്പ്. വൈസ് ചെയർമാൻ ഷറഫുദ്ദീൻ ഷറഫാണ് ഇക്കാര്യം അറിയിച്ചത്. ലോജിസ്റ്റിക്സ്, ഷിപ് മാനേജ്മെൻറ്, ഷിപ് ഏജൻസി തുടങ്ങിയ മേഖലകളിലായി ഇന്ത്യയുമായി 28 വർഷത്തെ ബിസിനസ് ബന്ധമുണ്ട്.
ഇന്ത്യയിലെ ഏഴ് പ്രധാന നഗരങ്ങളിൽ ബിസിനസുണ്ട്. കേരളത്തിൽ രണ്ടു പ്രധാന സ്ഥലങ്ങളിൽ സർക്കാർ പിന്തുണയോടെ 5000 കോടിയുടെ ബിസിനസ് ആരംഭിക്കാനാണ് ലക്ഷ്യം-അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.