ഐ.എന്‍.ടി.യു.സി പ്ലാറ്റിനം ജൂബിലി ആഘോഷം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഐ.എന്‍.ടി.യു.സി പ്ലാറ്റിനം ജൂബിലി ആഘോഷം മേയ് രണ്ട്​, മൂന്ന്​ തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ അറിയിച്ചു. രണ്ടിന് കഴക്കൂട്ടം അല്‍സാജ് ഓഡിറ്റോറിയത്തില്‍ കേന്ദ്ര വർക്കിങ്​ കമ്മിറ്റി യോഗം ചേരും. മൂന്നിന് പ്ലാറ്റിനം ജൂബിലി ആഘോഷം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. കെ. കരുണാകരന്‍ സ്മാരക സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനവും രാഹുല്‍ ഗാന്ധി നിര്‍വഹിക്കുമെന്ന് ചന്ദ്രശേഖരന്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.

തൊഴില്‍ വകുപ്പ് നോക്കുകുത്തിയായതിന്റെ ഫലമാണ് കണ്ണൂര്‍ മാതമംഗലത്ത്​ സ്ഥാപനം അടച്ചുപൂട്ടാനിടയാക്കിയതെന്ന്​ ചന്ദ്രശേഖരൻ പറഞ്ഞു. നോക്കുകൂലിയെ ഐ.എൻ.ടി.യു.സി എക്കാലവും എതിർത്തിട്ടുണ്ട്. തൊഴില്‍പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ സംവിധാനം വേണം. രാജ്യത്തെ തൊഴില്‍മേഖല നേരിടുന്ന പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂനിയന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 28, 29 തീയതികളില്‍ പണിമുടക്ക്​ നടത്തും. പൊതുമേഖല മുഴുവന്‍ വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി, മിനിമം കൂലി എന്നിവ ആവശ്യപ്പെട്ട് മാര്‍ച്ച് എട്ടിന് കലക്​ട​റേറ്റ്​ മാര്‍ച്ച് നടത്തും. സംസ്ഥാന ഭാരവാഹികളായ വി.ജെ. ജോസഫ്, തമ്പി കണ്ണാടന്‍, ആര്‍.എം. പരമേശ്വരന്‍, ജില്ല പ്രസിഡന്റ് വി.ആര്‍. പ്രതാപന്‍ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.


Tags:    
News Summary - INTUC Platinum Jubilee Celebration in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.