കോൺഗ്രസ് പരാജയ കാരണം ഗ്രൂപ് വീതംവെപ്പ് -ഐ.എൻ.ടി.യു.സി
തിരുവനന്തപുരം: ഗ്രൂപ്പടിസ്ഥാനത്തിലെ വീതംവെപ്പാണ് നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിെൻറ തോൽവിക്ക് കാരണമെന്ന് ഐ.എന്‍.ടി.യു.സി. ഉമ്മൻ ചാണ്ടിയെ പ്രചാരണസമിതി ചെയര്‍മാനാക്കിയത് മുന്നണിയുടെ ദൗര്‍ബല്യം തുറന്നുകാണിച്ചു. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പ്രവര്‍ത്തകരില്‍നിന്ന് വളരെ അകലെയാണെന്ന തോന്നലുണ്ടാക്കി. തെരെഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനോ ജംബോ കമ്മിറ്റികളെ നിയന്ത്രിക്കാനോ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് ഐ.എൻ.ടി.യു.സി തയാറാക്കിയ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പ് സമിതി പ്രഖ്യാപനശേഷം വിമാനത്താവളത്തില്‍ ഉമ്മൻ ചാണ്ടിക്ക് സ്വീകരണം നൽകിയത് വരാനിരിക്കുന്ന ഭരണനേതൃത്വത്തെക്കുറിച്ച് ചിന്താക്കുഴപ്പത്തിന് കാരണമായെന്നും റിപ്പോർട്ടിെൻറ വിശദാംശങ്ങൾ അറിയിച്ച വാർത്തസമ്മേളനത്തിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആര്. ചന്ദ്രശേഖരന് പറഞ്ഞു. രമേശ് ചെന്നിത്തല ഉയര്‍ത്തിയ വിഷയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പാര്‍ട്ടി സംവിധാനങ്ങള്‍ക്കായില്ല -അദ്ദേഹം പറഞ്ഞു.
ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയുടെയും ജില്ല കമ്മിറ്റികളുടെയും സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായി. 2020 ഡിസംബർ 31 അടിസ്ഥാന വർഷമായി കണക്കാക്കി ജില്ല- സംസ്ഥാന കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും.
തമിഴ്നാട് ഐ.എൻ.ടി.യു.സി പ്രസിഡൻറ് വി.ആർ. ജഗന്നാഥനെ റിട്ടേണിങ് ഒാഫിസറായി നിയോഗിച്ചിട്ടുണ്ടെന്നും ചന്ദ്രശേഖരൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.