അന്തർ സംസ്ഥാന തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കണം -ഹൈകോടതി

കൊച്ചി: അന്തർ സംസ്ഥാന തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷയാണ് സംസ്ഥാന സർക്കാർ ഉറപ്പാക്കേണ്ടതെന്ന് ഹൈകോടതി. സാമൂഹിക സുരക്ഷിതത്വം ഇല്ലാതെ സാമൂഹിക അകലം കൊണ്ട് കാര്യമില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

അന്തർ സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്നത് കരാറുകാരാണെന്ന് അമിക്കസ് ക്യൂറി ഹൈകോടതിയെ അറിയിച്ചു. കോവിഡ് കാലത്ത് അതിഥി തൊഴിലാളികളുടെ ദൈനംദിന ചെലവുകള്‍ പലയിടത്തും നോക്കുന്നത് കരാറുകാര്‍ തന്നെയാണ്. പല കരാറുകാരും തൊഴിലാളികളെ പുറത്താക്കുന്ന അവസ്ഥയുണ്ടായി. ഇപ്പോൾ അത് കുറഞ്ഞിട്ടുണ്ട്. തൊഴിലാളികൾക്കിടയിൽ സാമൂഹിക അകലം പാലിക്കുക എന്നത് ഒരു പ്രശ്നമാണെന്നും അമിക്കസ്ക്യൂറി ചൂണ്ടിക്കാട്ടി.

പ്രാഥമിക മേൽനോട്ട ചുമതല മാത്രമാണ് കരാറുകാർക്ക് നൽകിയിരിക്കുന്നതെന്ന് സർക്കാർ വിശദീകരിച്ചു. കരാറുകാർ വഴിയല്ലാതെ എത്തിയ തൊഴിലാളികൾക്ക് കമ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണം നൽകുന്നുണ്ട്. ഇവരെ നാട്ടിലേക്ക് അയക്കുക ഇപ്പോൾ പ്രായോഗികമല്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

പായിപ്പാടും പെരുമ്പാവൂരും അന്തർ സംസ്ഥാന തൊഴിലാളികൾ പ്രതിഷേധം ഉയർത്തിയ സാഹചര്യത്തിലാണ് വിഷയം ഹൈകോടതി പരിശോധിച്ചത്. കേസ് ഏപ്രിൽ 17ന് വീണ്ടും പരിഗണിക്കും.

Tags:    
News Summary - Inter State Labour Case in Kerala High Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.