കാസർകോട്: ആർ.എസ്.എസ് തലവൻ ജനാധിപത്യസംവിധാനത്തിെൻറ സകല നിഷ്ഠകളും മറന്ന് ഭരണഘടന ബാഹ്യശക്തിയായി രാജ്യത്തെ നിയന്ത്രിക്കുന്നത് കടുത്ത വെല്ലുവിളിയായി കാണണമെന്ന് ഐ.എൻ.എൽ ദേശീയ നിർവാഹകസമിതി യോഗം അഭിപ്രായപ്പെട്ടു.
രാജ്യസഭയെ അവഗണിച്ച് സുപ്രധാന ബില്ലുകൾ മണി ബില്ലുകളായി അവതരിപ്പിച്ച് ഹിന്ദുത്വശക്തികൾ പാർലമെൻററി സംവിധാനത്തെതന്നെ അട്ടിമറിക്കുകയാണ്. മോദി അധികാരത്തിൽ വന്നതോടെ ഒരു മനുഷ്യനിൽ സകല അധികാരങ്ങളും സംഗമിക്കുന്ന സമഗ്രാധിപത്യത്തിനാണ് തുടക്കംകുറിച്ചതെന്നും യോഗം വിലയിരുത്തി.
നീലേശ്വരം നളന്ദ കൺെവൻഷൻ ഹാളിൽ ആരംഭിച്ച ദ്വിദിനയോഗം അഖിലേന്ത്യാ പ്രസിഡൻറ് പ്രഫ. മുഹമ്മദ് സുലൈമാൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ന്യൂനപക്ഷങ്ങളും ദലിത്-പിന്നാക്ക ജനവിഭാഗങ്ങളും കടുത്ത ഭീഷണി നേരിടുമ്പോൾ യു.എ.പി.എ പോലുള്ള കരിനിയമങ്ങൾ ഒരു സമൂഹത്തെമാത്രം ലാക്കാക്കി ദുരുപയോഗം ചെയ്യരുതെന്ന കേരളത്തിലെ ഇടതുസർക്കാറിെൻറ നിലപാട് സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
ഗോരക്ഷകർ എന്നപേരിൽ സംഘ്പരിവാർ ഗുണ്ടകൾ ദാദ്രിയിലും ഉറിയിലും ഝാർഖണ്ഡിലും ഒടുവിലായി രാജസ്ഥാനിലെ അൽവാറിലും നിരപരാധികളെ പശുവിെൻറ പേരിൽ കൊലപ്പെടുത്തി ഭരണഘടന വിഭാവന ചെയ്യുന്ന മാന്യമായി ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതിൽ യോഗം ആശങ്കപ്രകടിപ്പിച്ചു. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ പേപ്പർ ബാലറ്റിലേക്ക് തിരിച്ചുപോയി ജനവിശ്വാസം വീണ്ടെടുക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നടപടി സ്വീകരിക്കണം. ഇന്ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.