ജനുവരി 30 മുതൽ അനിശ്​ചിതകാല ബസ്​ സമരം

തിരുവനന്തപുരം: മിനിമം ചാർജ് 10 രൂപയാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ജനുവരി 30 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന്​ ബസ്​ ഒാപ്പറേറ്റേഴ്​സ്​ കോൺഫെഡറേഷൻ. ​കിലോമീറ്റർ ചാർജ്​ 80 പൈസയാക്കി നിജപ്പെടുത്തണം, വിദ്യാർഥികളുടെ നിരക്ക് അഞ്ച്​ രൂപയായും നിലവിലുള്ള നിരക്കി​​​െൻറ 50 ശതമാനമായും പുനർനിർണയിക്കണം, വർധിപ്പിച്ച റോഡ്​ ടാക്​സ്​ പിൻവലിക്കണം തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ സമരം. 

സമരത്തിനു മുന്നോടിയായി ജനുവരി 22ന്​ സെക്ര​േട്ടറി​യറ്റ്​ നടയിൽ നിരാഹാരമിരിക്കുമെന്നും ബസ്​ ഒാപ്പറേറ്റേഴ്​സ്​ കോൺഫെഡറേഷൻ അറിയിച്ചു. 

Tags:    
News Summary - Infinite Bus Strike On Jan 30 - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.