Posted On
date_range Updated On
date_range കുട്ടികൾക്കും അധ്യാപകർക്കും രോഗബാധ; സ്കൂളിന് ഇന്ന് അവധി
കൂത്താട്ടുകുളം: മണ്ണത്തൂർ അത്താണിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 69പേർ പനിയും ഛർദിയും വയറിളക്കവുമായി ചികിത്സതേടി. 65 വിദ്യാർഥികളും നാല് സ്കൂൾ ജീവനക്കാരുമാണ് ചികിത്സ തേടിയത്.
ഡി.എം.ഒ, ഡി.ഇ.ഒ, പഞ്ചായത്ത് ആരോഗ്യവിഭാഗം, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സ്കൂളിൽ പരിശോധന നടത്തി. സ്കൂളിലെ വെള്ളം പരിശോധനക്കെടുത്തിട്ടുണ്ട്. സംഭവത്തിന്റെ കാരണം വ്യക്തമാകാത്തതിനാൽ ശനിയാഴ്ച സ്കൂളിന് അവധിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.