റോഡിൽ കിടന്ന് അസഭ്യം പറഞ്ഞ സംഭവം: യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറിക്കെതിരെ കേസ്

തിരുവനന്തപുരം: റോഡിൽ കിടന്ന് അസഭ്യം പറഞ്ഞെന്ന പരാതിയിൽ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല സെക്രട്ടറി അജീഷ് നാഥിനെതിരെ പൊലീസ് കേസെടുത്തു. മല്ലമ്പ്രകോണത്ത് വച്ച് വാഹനത്തിന് സൈഡ് കൊടുക്കാത്തത് ചോദ്യം ചെയ്ത യുവതിയെയും സഹോദരനെയും ചീത്ത വിളിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. യൂത്ത് കോണ്‍ഗ്രസ് ഔട്ട്‌റീച്ച് സെല്ലി​െൻറ സംസ്ഥാന കോര്‍ഡിനേറ്റര്‍ കൂടിയാണ് അജീഷ് നാഥ്.

കുടുംബത്തി​െൻറ പരാതിയുടെ അടിസ്ഥാനത്തില്‍ വലിയമല പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിതുര സ്വദേശിയും സൈനിക ഉദ്യോഗസ്ഥനുമായ യുവാവാണ് അജീഷ് നാഥിനെതിരെ പരാതി നല്‍കിയത്. കേസെടുത്തതിന് പിന്നാലെ അജീഷ് നാഥ് ഒളിവില്‍ പോയിരിക്കുകയാണെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു.  

Tags:    
News Summary - Incident of swearing while lying on the road: Case against Youth Congress district secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.