പീഡനം: പെൺകുട്ടിയെ മാതാവിനൊപ്പം വിട്ടു

​െകാച്ചി: ഇമാം ഷെഫീഖ് അൽ ഖാസിമിയുടെ പീഡനത്തിനിരയായെന്ന്​ ആരോപിക്കുന്ന പെൺകുട്ടിയെ ഹൈകോടതി മാതാവിനൊപ്പം വിട്ടു. ജില്ല ശിശുക്ഷേമ ഒാഫിസർക്ക് നിരീക്ഷണ ചുമതല നൽകിയാണ്​ ജസ്​റ്റിസുമാരായ​ കെ. ഹരിലാൽ, ആനി ജോൺ എന്നിവരടങ്ങിയ ബെഞ്ചി​​​െൻറ ഉത്തരവ്​.

സംഭവത്തെത്തുടർന്ന് ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്​ മാതാവ് നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

ഷെഫീഖ് അൽഖാസിമി പെൺകുട്ടിയെ കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുത്ത് സംരക്ഷണ കേന്ദ്രത്തിലാക്കിയിരുന്നു. സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ ഇമാമിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയ സാഹചര്യത്തിലാണ്​ കുട്ടിയെ മാതാവി​െനാപ്പം പോകാൻ അനുവദിച്ചത്​.

Tags:    
News Summary - imam rape case- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.