പീഡനം: മുൻ ഇമാമിനെ പൊലീസ് കസ്റ്റഡിയിൽവിട്ടു

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്​ത കേസില്‍ അറസ്​റ്റിലായ തൊളിക്കോട് ജമാഅത്ത ് മുൻ ഇമാം ഷെഫീഖ്​ അൽ ഖാസിമിയെ പൊലീസ് കസ്റ്റഡിയിൽവിട്ടു. ഈ മാസം 15 വരെ നാലു ദിവസത്തെ കസ്റ്റഡിയാണ് തിരുവനന്തപുരം പോക്സോ കോടതി അനുവദിച്ചത്. തെളിവെടുപ്പിനായി ഏഴ് ദിവസം കസ്റ്റഡിയിൽ വിടണമെന്ന അന്വേഷണ സംഘത്തിന്‍റെ അപേക്ഷയിലാണ് കോടതി നടപടി.

ഫെബ്രുവരി 12ന്​ സ്കൂൾ വിട്ടിറങ്ങിയ കുട്ടിയെ വിതുര പേപ്പാറ വനപ്രദേശത്ത് കൊണ്ടു പോയി കാറിൽ​വെച്ച്​ ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ്​ കേസ്​. സംഭവം പുറത്തു പറയരുതെന്ന്​ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്​തു. വാർത്ത പുറത്തായപ്പോൾ പ്രതി നാടുവിട്ടു.

മധുരയിൽ നിന്നാണ്​ ​ഷെഫീഖിനെയും സഹായി പെരുമ്പാവൂർ സ്വദേശിയും ബന്ധുവുമായ ഫാസിലിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ സാമ്പത്തികമായി സഹായിച്ച റാഫി, ഷഫീഖ് എന്നിവരുൾപ്പെടെ മറ്റ്​ മൂന്ന്​ പ്രതികളും പിടിയിലായിട്ടുണ്ട്.

ഇമാമിനെ രക്ഷപ്പെടാൻ സഹായിച്ചവർക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. പ്രതിയെ ഒളിപ്പിച്ചിരുന്ന സഹോദരി ഭർത്താവ് പെരുമ്പാവൂർ സ്വദേശി അൽ അമീൻ ജാമ്യത്തിലാണ്​.

Tags:    
News Summary - imam rape case: Former Imam Under Police Custody -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.