Representative Image

വനത്തിൽ അനധികൃത ട്രക്കിങ്; എട്ടുപേർക്കെതിരെ കേസ് 

കൽപറ്റ: സൗത്ത് വയനാട് ഡിവിഷനിൽ കൽപറ്റ റേഞ്ചിൽപ്പെട്ട പടിഞ്ഞാറത്തറ സെക്ഷനിലെ കുറ്റ്യാംവയൽ കാറ്റ്കുന്ന് വനഭാഗത്ത് അനധികൃതമായി ട്രക്കിങ് നടത്തിയ എട്ടുപേർക്കെതിരെ വനവകുപ്പ് കേസെടുത്തു. അനുമതി ഇല്ലാതെ പ്രവേശിപ്പിച്ച ഇവരെ ഒരു കിലോമീറ്റർ വനത്തിനുള്ളിൽ വെച്ചാണ് പിടികൂടിയത്.

പടിഞ്ഞാറത്തറ സ്വദേശികളായ മുഹമ്മദ് റാഫി, മുഹമ്മദ് അസ്‌ലം, ടി.പി. സവാദ്, നിസാമുദ്ദീൻ ഫായിസ്, മുഹമ്മദ് റിയാസ്, അമീൻ അസ്‌ലം, നൗഫൽ, മുഹമ്മദ് ഫസ്ത് എന്നിവർക്കെതിരെയാണ് കേസെടുത്തത്. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ അരവിന്ദാക്ഷൻ കണ്ടെത്തുപ്പാറ ബീറ്റ് ഓഫീസർമാരായ പി. അനീഷ്, എം.എസ്. അശ്വൻ, കെ. ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്​ ഇവരെ വനത്തിലൂടെ പിന്തുടർന്ന് പിടികൂടിയത്.

Tags:    
News Summary - illegal trekking case against eight persons- kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.