കോഴിക്കോട്: ദേശീയതലത്തിൽ, വിശിഷ്യാ കേരളത്തിൽ വർഗീയ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ വിശ്വസാഹോദര്യവും മാനവികതയും ഉയർത്തിപ്പിടിച്ച് ചെറുക്കാൻ കേരളീയ സമൂഹത്തോട് മുസ്ലിം സംഘടന നേതാക്കൾ. കോഴിേക്കാട്ട് ജമാഅത്തെ ഇസ്ലാമി കേരള ഘടകം സംഘടിപ്പിച്ച ഇഫ്താർ സംഗമമാണ് നേതാക്കളുടെ കൂടിച്ചേരലിന് സന്ദർഭമൊരുക്കിയത്.
ഇസ്ലാംഭീതി വളർത്താൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുേമ്പാൾ ഖുർആൻ ഉയർത്തിപ്പിടിക്കുന്ന മാനവികതയുടെ സന്ദേശം സമൂഹത്തിന് പകരണമെന്ന് ആമുഖപ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.െഎ. അബ്ദുൽ അസീസ് പറഞ്ഞു.
ദലിത്, മുസ്ലിം ന്യൂനപക്ഷങ്ങൾ സ്വയം ഭീതിയിൽനിന്ന് സംഘടിതമായി പുറത്തുകടക്കണമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. മുസ്ലിം വിഷയങ്ങളിൽ കോടതികൾ പോലും മുൻവിധികളോടെയാണ് നിരീക്ഷിക്കുന്നതെന്ന് എം.െഎ. ഷാനവാസ് എം.പി അഭിപ്രായപ്പെട്ടു. റശീദലി ശിഹാബ് തങ്ങൾ, ടി.പി. അബ്ദുല്ലക്കോയ മദനി, ശൈഖ് മുഹമ്മദ് കാരകുന്ന്, ന്യൂനപക്ഷ വികസന കോർപറേഷൻ ചെയർമാൻ എ.പി. അബ്ദുൽ വഹാബ്, മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, എഴുത്തുകാരൻ യു.എ. ഖാദർ, സി.പി. കുഞ്ഞുമുഹമ്മദ്, പി.കെ. അഹമ്മദ്, അബുൽഖൈർ മൗലവി, കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. മുഹമ്മദ് ബഷീർ, അഡ്വ. ടി. സിദ്ദീഖ്, വി.എം. ഇബ്രാഹീം, പി.കെ. പാറക്കടവ്, ഇ.കെ.എം. പന്നൂർ, ഹൈലൈറ്റ് സുലൈമാൻ, അബ്ദുറഹ്മാൻ പാലത്ത്, പി.സി. താഹിർ, എ.എ. ഷാഫി, അബ്ദുസ്സലാം സിജി, പി. മുജീബ്റഹ്മാൻ, വി.പി. ബഷീർ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് ടി. ശാക്കിർ, എസ്.െഎ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. ശുഹൈബ് തടങ്ങിയവർ പെങ്കടുത്തു. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ഉപാധ്യക്ഷൻ ടി. ആരിഫലി സമാപനം നടത്തി. ജമാഅത്തെ ഇസ്ലാമി കേരള ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.