Posted On
date_range Updated On
date_range നെടുമുടി വേണുവിന് മേളയുടെ ആദരം
അഭിനയ പ്രതിഭ നെടുമുടി വേണുവിന് രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദരം. സത്യൻ അന്തിക്കാടിന്റെ അപ്പുണ്ണി പ്രദർശിപ്പിച്ചു കൊണ്ടാണ് നെടുമുടി വേണുവിന് മേള ആദരവ് അർപ്പിച്ചത്. ചിത്രത്തിന്റെ സംവിധായകനായ സത്യൻ അന്തിക്കാട് നെടുമുടി വേണുവിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു കൊണ്ടാണ് 'അൺ ഫോർഗറ്റബിൾ വേണുച്ചേട്ടൻ' എന്ന വിഭാഗത്തിലെ പ്രദർശനം ആരംഭിച്ചത്. കള്ളൻ പവിത്രൻ എന്ന ചിത്രമാണ് ഈ വിഭാഗത്തിൽ ഞായറാഴ്ച പ്രദർശിപ്പിക്കുന്നത്. ഏരീസ് പ്ലക്സിൽ രാവിലെ 11.45നാണ് പ്രദർശനം.
ആരവം, തമ്പ്, വിടപറയും മുമ്പേ, മാർഗം, 24 നോർത്ത് കാതം തുടങ്ങിയ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.