റോഡ്​ തകർന്നാൽ വിജിലൻസ് അന്വേഷണം, എൻജിനീയർമാർക്കും കരാറുകാർക്കും എതിരെ കേസെടുക്കും

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനുകീഴിലെ റോഡുകൾ നിർമാണം കഴിഞ്ഞ്​ ആറുമാസത്തിനകം തകർന്നാൽ ബന്ധപ്പെട്ട എൻജിനീയർമാർക്കെതിരെയും കരാറുകാർക്കെതിരെയും കേസെടുക്കാൻ സർക്കാർ തീരുമാനിച്ചു. ഹൈകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ച്​ പൊതുമരാമത്ത് വകുപ്പ് സർ‌ക്കുലർ പുറത്തിറക്കി.

നിര്‍മാണം പൂർത്തിയായെന്ന്​ സർട്ടിഫിക്കറ്റ് നൽകി ആറു മാസത്തിനിടെ റോഡുകൾ തകരുകയോ കുഴികള്‍ രൂപപ്പെടുകയോ ചെയ്താൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത്​ വിജിലൻസ് അന്വേഷണം നടത്താനാണ്​ നിർദേശം. അന്വേഷണം ആറുമാസത്തിനകം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. പ്രകൃതിദുരന്തങ്ങൾ കാരണമാണ്​ റോഡ്​ തകർന്നതെന്ന്​ കലക്ടർ റിപ്പോർട്ട്​ നൽകിയാൽ കേസ്​ ഉണ്ടാവില്ല.

പി.ഡബ്ല്യു.ഡിക്കു കീഴിലെ റോഡുകൾ ഒരു വർഷത്തിനകം തകർന്നാൽ എൻജിനീയർമാർക്കും കരാറുകാർക്കുമെതിരെ അന്വേഷണം നടത്തി മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. വീഴ്ച കണ്ടെത്തിയാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത്​ തുടർനടപടികളെടുക്കും. ക്രിമിനൽ നടപടികൾ ആവശ്യമാണെന്ന്​ കണ്ടെത്തുന്ന ഏതു കേസിലും വിജിലൻസ് അന്വേഷണം നടത്താമെന്നും സർക്കുലറിൽ പറയുന്നു.

Tags:    
News Summary - If the road collapses, vigilance investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.