ഇടുക്കിയിൽ വനിത പഞ്ചായത്ത്​ വൈസ്​ പ്രസിഡൻറി​ന്​​ നേരെ ആസിഡ്​ ആക്രമണം

ഇടുക്കി: മുരിക്കാശ്ശേരി വാത്തിക്കുടിയിൽ പഞ്ചായത്ത്​ വൈസ്​ പ്രസിഡൻറിന്​ നേരെ ആസിഡ്​ ആക്രമണം. വാത്തിക്കുടി പഞ്ചായത്ത്​ പ്രസിഡൻറ്​ ​ശ്രീജയുടെ ദേഹത്ത്​ ഭർത്താവ്​ അനിൽ ആസിഡ്​ ഒഴിക്കുകയായിരുന്നു.

ചൊവ്വാഴ്​ച ഉച്ചയോടെയായിരുന്നു ആക്രമണം. അനിലിനെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. പഞ്ചായത്ത്​ ഭരണസമിതി യോഗം കഴിഞ്ഞ്​ ഉച്ചയോടെ വീട്ടിലെത്തിയ ശ്രീജക്ക്​ നേരെ ഭർത്താവ്​ ആസിഡ്​ ഒഴിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും പരിക്കേറ്റ ശ്രീജയെ ആദ്യം മുരിക്കാശേരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട്​ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക്​ മാറ്റി.  

Tags:    
News Summary - Idukki acid attack against panchayath vice president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.