കോഴിക്കോട് മെഡിക്കല്‍ കോളേജ്
ഐ.സി.യു പീഡനം: ചീഫ് നഴ്സിങ് ഓഫിസറെയും നഴ്സിങ് സൂപ്രണ്ടിനെയും സ്ഥലംമാറ്റിയെന്ന് സൂചന
കോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിതയെ ജീവനക്കാർ ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ചീഫ് നഴ്സിങ് ഓഫിസറെയും നഴ്സിങ് സൂപ്രണ്ടിനെയും സ്ഥലംമാറ്റിയതായി സൂചന.
ചീഫ് നഴ്സിങ് ഓഫിസറെ തിരുവനന്തപുരത്തേക്കും നഴ്സിങ് സൂപ്രണ്ടിനെ കോന്നി മെഡിക്കൽ കോളജിലേക്കുമാണ് സ്ഥലം മാറ്റിയതെന്നാണ് വിവരം. ഏപ്രിൽ, മേയ് മാസങ്ങളിൽ വിരമിക്കാനിരിക്കെയാണ് വിശദീകരണംപോലും ചോദിക്കാതെ സ്ഥലംമാറ്റം. ഇതേ വിഷയത്തിൽ സീനിയർ നഴ്സിങ് ഓഫിസർ പി.ബി. അനിതയെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയിരുന്നു.
അനിത ട്രൈബ്യൂണലിനെ സമീപിച്ച് രണ്ടു മാസത്തേക്ക് സ്റ്റേ സമ്പാദിച്ചിരിക്കുകയാണ്. ആരോഗ്യ വകുപ്പ് രണ്ടുമാസത്തിനകം അനിതയുടെ വിശദീകരണം കേൾക്കണമെന്നും ട്രൈബ്യൂണൽ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.