Posted On
date_range Updated On
date_range വീടുകൾ ആരാധനാലയങ്ങളായി മാറട്ടെ- ഹൈദരലി തങ്ങൾ
മലപ്പുറം: കൊറോണക്കെതിരെ നാം സഹിക്കുന്ന ത്യാഗങ്ങൾ പോലെ ഹൃദയങ്ങളിൽനിന്ന് പാപങ്ങളുടെ വൈറസുകളെ അകറ്റാനും റമ ദാൻ മാസം ഉപയോഗപ്പെടുത്തണമെന്ന് ഹൈദരലി ശിഹാബ് തങ്ങൾ. വിശുദ്ധ റമദാനിലെ പുണ്യമേറിയ രാവുകളും പകലുകളും ആരാധന കൊണ്ട് ധന്യമാക്കണം.
കൂട്ടംകൂടിയുള്ള ആചാരശീലങ്ങളിലെ മാറ്റം നമ്മുടെ ആരാധനാ കർമ്മങ്ങളെ ബാധിക്കുന്നില്ല. വീടുകൾ ആരാധനാലയങ്ങളായി മാറണം. അല്ലാഹു നമ്മുടെ ഹൃദയങ്ങളിലേക്കാണ് നോക്കുന്നത്. അതിനാൽ, ഹൃദയവിശുദ്ധിയുടെ റമദാൻ ഓരോരുത്തരും ഉറപ്പാക്കണമെന്നും ഹൈദരലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു. പേരമക്കളോടൊപ്പം നമസ്കരിക്കുന്ന ചിത്രവും ഹൈദരലി തങ്ങൾ പങ്കുവെച്ചിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.