യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന്‍റെ സുഹൃത്ത് അറസ്റ്റിൽ

തൃ​ശൂ​ർ: യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ തി​രു​വ​മ്പാ​ടി ശാ​ന്തി​ന​ഗ​ർ ശ്രീ​ന​ന്ദ​ന​ത്തി​ൽ ന​വീ​ൻ(40)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ന​വീ​ന്‍റെ പീ​ഡ​ന​ത്തെ തു​ട​ർ​ന്നാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​തെന്ന് കാണിച്ച് യുവതിയുടെ ബന്ധുക്കളാണ് പരാതി നൽകിയത്.

2020 സെപ്റ്റംബറിലാണ് ഷൊറണൂര്‍ റോഡിന് സമീപത്തെ ഭര്‍ത്താവിന്‍റെ വീട്ടിലെ കിടപ്പുമുറിയില്‍ യുവതി ജീവനൊടുക്കിയത്. യുവതിയുടെ ഭര്‍ത്താവിന്‍റെ അടുത്ത സുഹൃത്ത് നവീന്റെ മാനസികവും ശാരീരികവുമായ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഭര്‍ത്താവും നവീനും വീട്ടില്‍ ഒരുമിച്ച് മദ്യപിക്കാറുണ്ടായിരുന്നെന്നും ബന്ധുക്കള്‍ പരാതിയില്‍ ആരോപിച്ചിരുന്നു.

ഒ​രു ദി​വ​സം വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യം​വീ​ട്ടി​ലെ​ത്തി​യ ന​വീ​ൻ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. ഇ​തേ​ത്തു​ട​ർ​ന്ന് ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലാ​യ യു​വ​തി ജീ​വ​നൊ​ടു​ക്ക‍ു​ക​യാ​യി​രു​ന്നു. ന​വീ​നാ​ണ് മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​യെ​ന്ന് യു​വ​തി ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ സൂ​ചി​പ്പി​ച്ചി​രു​ന്നു. ഡ​യ​റി​യി​ൽ നി​ന്നാ​ണ് കു​റി​പ്പ് ക​ണ്ടെ​ടു​ത്ത​ത്.

പൊ​ലീ​സി​നു പ​രാ​തി ന​ൽ​കി ഒ​രു വ​ർ​ഷം കാ​ത്തി​രു​ന്നി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ച​പ്പോ​ഴാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. നവീന്‍റെ ആദ്യഭാര്യ ജീവനൊടുക്കുകയും രണ്ടാം ഭാര്യ വിവാഹ മോചനം നേടുകയും ചെയ്തതായി പൊലീസ് പറഞ്ഞു. 

Tags:    
News Summary - Husband's friend arrested for killing woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.