Posted On
date_range Updated On
date_range നീലേശ്വരത്തു വൻ മയക്കുമരുന്ന് വേട്ട; രണ്ടുപേർ പിടിയിൽ
കാസർകോട്: നീലേശ്വരം പള്ളിക്കര റെയിൽവേ ഗേറ്റിനടുത്തു പൊലിസ് നടത്തിയ റൈഡിൽ ഇന്നോവ കാറിൽ കടത്തുകയായിരുന്ന 25 ഗ്രാം എം. ഡി. എം. എ, രണ്ട് കിലോ ഗ്രാം കഞ്ചാവ് എന്നിവയുമായി രണ്ടുപേർ അറസ്റ്റിൽ. മാടായി സ്വദേശി നിഷാം. എ (32), കണ്ണൂർ തോട്ടടയിലെ മുഹമ്മദ് താഹ(20) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടക്കുന്ന ക്ലീൻ കാസർകോട് പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാലകൃഷ്ണൻ നായരുടെയും നീലേശ്വരം ഇൻസ്പെക്ടർ കെ. പി ശ്രീഹരി യുടെയും നേതൃത്വത്തിലാണ് റെയ്ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.