ചിറ്റൂർ: അച്ഛൻ പ്രിൻസിപ്പലായ സ്കൂളിൽ മകൾക്ക് പ്ലസ്ടു പരീക്ഷയിൽ മിന്നും വിജയം. 1200ൽ 1200 മാർക്കും നേടിയത് ചിറ്റൂർ വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ബയോളജി സയൻസ് ഗ്രൂപ്പിലെ കീർത്തന രാജീവനാണ്.
എച്ച്.എസ്.എസ്.ടി.എ സംസ്ഥാന പ്രസിഡൻറും വിക്ടോറിയ ഗേൾസിലെ പ്രിൻസിപ്പലുമായ ആർ. രാജീവെൻറയും ചിറ്റൂർ ഗവ. കോളജിലെ ധനതത്വശാസ്ത വിഭാഗത്തിലെ അസോസിയേറ്റ് പ്രഫസർ കെ. ബേബിയുടെയും രണ്ടാമത്തെ മകളാണ് കീർത്തന. മൂത്ത മകൾ ഭാവന രാജീവൻ ഇതേ സ്കൂളിൽനിന്ന് 1198 മാർക്ക് നേടി വിജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.