Posted On
date_range Updated On
date_range ടിപ്പർ ലോറിയിടിച്ച് വീട്ടമ്മ മരിച്ച സംഭവം: ഡ്രൈവർ അറസ്റ്റിൽ
ചങ്ങനാശ്ശേരി: ടിപ്പർ ലോറിയിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ഡ്രൈവറെ അറസ്റ്റ് ചെയ്തു. തിരുവല്ല പെരുന്തുരുത്തി വാഴപ്പറമ്പിൽ വീട്ടിൽ എസ്. സുജിത്താണ് (36) പിടിയിലായത്.
ശനിയാഴ്ച രാവിലെ 9.30ഓടെ എ.സി റോഡിൽ രണ്ടാംപാലത്തിന് സമീപം വീട്ടമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറിൽ ടിപ്പർ ഇടിക്കുകയും വീട്ടമ്മ മരണപ്പെടുകയുമായിരുന്നു. മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. ചങ്ങനാശ്ശേരി പൊലീസ് സ്ഥലത്ത് എത്തുകയും എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസിന്‍റെ നേതൃത്വത്തിലെ പൊലീസ് സംഘം ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.