Posted On
date_range Updated On
date_range കാപ്പിമലയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു
ആലക്കോട്: കാപ്പിമലയിൽ വീട്ടമ്മ ഷോക്കേറ്റു മരിച്ചു. ഫർലോംഗ് കര ആദിവാസി കോളനിയിലെ കണ്ണാ കാർത്ത്യായനി (48) യാണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. വൈതൽ കുണ്ടിലെ സ്വകാര്യ വ്യക്തിയുടെ വാഴത്തോട്ടത്തിൽ കാട് വെട്ടിതെളിക്കുന്നതിനിടെയായിരുന്നു അപകടം. വന്യമൃഗങ്ങളെ നേരിടുന്നതിന് സ്ഥാപിച്ച കമ്പിവേലിയിൽ നിന്നാണ് ഷോക്കേറ്റത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വൈദ്യുതി വകുപ്പിന്റെ അനുമതിപോലുമില്ലാതെ അനധികൃതമായാണ് വൈദ്യുതി ചോർത്തിയതെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.