തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമരവേദിയിൽ എത്തി ആശാവർക്കർമാരോട് സംസാരിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം എന്ന നിലയിൽ അഭ്യർത്ഥിക്കുകയല്ല അപേക്ഷിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എം.പിമാരുടെ ഇടപെടലിലൂടെയാണ് രാജ്യത്തെ മുഴുവൻ ആശാവർക്കർമാർക്കും കേന്ദ്രസർക്കാർ ആനുകൂല്യം വർധിപ്പിച്ചത്. ഇതിന് അടിസ്ഥാനമായ ആശാവർക്കർമാരുടെ സമരത്തെ വി.ഡി. സതീശൻ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.