Posted On
date_range Updated On
date_range ഫോൺകെണി കേസ്: മാധ്യമപ്രവർത്തകെൻറ ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി
കൊച്ചി: ഫോൺ കെണി കേസിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് മംഗളം ചാനലിലെ മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപ് സമർപ്പിച്ച ഹരജിയിൽ ഹൈകോടതി സർക്കാരിന്റെ വിശദീകരണം തേടി. അന്വേഷണം അവസാന ഘട്ടത്തിൽ ആണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനോട് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു. സി.ബി.െഎ ഈ ഘട്ടത്തിൽ ആവശ്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, കേസ് അന്വേഷണം ഏറ്റെടുക്കാൻ തയാറല്ലെന്ന് സി.ബി.ഐ അഭിഭാഷകൻ അറിയിച്ചു.
തനിക്കെതിരെ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്തിരിക്കുന്ന രണ്ട് എഫ്.െഎ.ആറിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും മാധ്യമപ്രവർത്തകൻ ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.