ഭവന നിര്‍മാണ ബോര്‍ഡ്: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ജൂണ്‍ 30 വരെ

തിരുവനന്തപുരം: ഭവന നിര്‍മാണ ബോര്‍ഡിന്‍െറ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി ഈവര്‍ഷം ജൂണ്‍ 30 വരെ നീട്ടാന്‍  മന്ത്രിസഭ തീരുമാനിച്ചു. ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത ബോര്‍ഡ് ഏറ്റെടുക്കും. ഏനാത്ത് പാലത്തിന്‍െറ പുനരുദ്ധാരണത്തിന് പരമാവധി 4.75കോടിരൂപ അനുവദിക്കും.
മറ്റു തീരുമാനങ്ങള്‍:

  • കൃഷിവകുപ്പിന്‍െറയും പട്ടികജാതി-വര്‍ഗ വികസന വകുപ്പിന്‍െറയും കീഴിലെ ഫാമുകളിലെ തോട്ടണ്ടി, കശുവണ്ടി വികസന കോര്‍പറേഷനും കാപെക്സിനും ലഭ്യമാക്കും.
  • ഒൗഷധ സസ്യ ബോര്‍ഡില്‍ ജൂനിയര്‍ സയന്‍റിഫിക് ഓഫിസര്‍, ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക്  തസ്തികകള്‍ സൃഷ്ടിക്കും.
  • എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന താല്‍ക്കാലിക നിയമനം ലഭിച്ച് 179 ദിവസത്തെ  സേവനം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവരുമായ അംഗപരിമിതര്‍ക്ക് പുനര്‍ നിയമനം നല്‍കും. സാമൂഹിക നീതി ഡയറക്ടര്‍ ശിപാര്‍ശ ചെയ്ത 157 അംഗ പരിമിതര്‍ക്ക്  സൂപ്പര്‍ ന്യൂമററി തസ്തികകളിലെ  നികത്തപ്പെടാത്ത 2677 ഒഴിവുകളിലാവും  പുനര്‍ നിയമനം.
  • സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ അഞ്ച് മാനേജീരിയല്‍ തസ്തികകള്‍ സൃഷ്ടിക്കും. കരാര്‍ നിയമന വ്യവസ്ഥയില്‍ മൂന്നുവര്‍ഷത്തേക്കാണിത്. എക്സിക്യൂട്ടിവ് ഡയറക്ടര്‍ റോഡ് സേഫ്റ്റി, ഡയറക്ടര്‍ റോഡ് യൂസര്‍ സേഫ്റ്റി, ഡയറക്ടര്‍ ഗവണ്‍മെന്‍റ് സപ്പോര്‍ട്ട് ആന്‍ഡ് കമ്യൂണിറ്റി ലെയ്സണ്‍, ഡയറക്ടര്‍ ഡാറ്റ അനാലിസിസ് ആന്‍ഡ് പെര്‍ഫോമന്‍സ് മോണിറ്ററിങ്, ഡയറക്ടര്‍ കാമ്പയിന്‍സ് ആന്‍ഡ് പബ്ളിക് റിലേഷന്‍സ് എന്നിവയാണ് തസ്തികകള്‍.
  • സംസ്ഥാന പട്ടികജാതി -വര്‍ഗ വികസന കോര്‍പറേഷന് ദേശീയ പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പറേഷനില്‍നിന്നും ധനസഹായം ലഭ്യമാക്കുന്നതിന് നിലവിലെ ഗവണ്‍മെന്‍റ് ഗാരന്‍റി മൂന്നു കോടിയില്‍നിന്നും ആറു കോടിയാക്കി
  • കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ജീവനക്കാര്‍ക്ക്  10ാം ശമ്പള പരിഷ്കരണത്തിന്‍െറ ആനുകൂല്യങ്ങള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ലഭ്യമാക്കും.
  • കേരള സംഗീത നാടക അക്കാദമിയിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളം, അലവന്‍സുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ വ്യവസ്ഥകള്‍ക്ക് വിധേയമായി പരിഷ്കരിക്കും
  • അക്കൗണ്ടന്‍റ് ജനറല്‍ ഓഫിസ്  നിര്‍മാണത്തിന് 22.77ആര്‍ ഭൂമി സൗജന്യമായി നല്‍കും. തിരുവനന്തപുരം തൈക്കാട് വില്ളേജില്‍  ബ്ളോക്ക് നമ്പര്‍ 129ല്‍ റീസര്‍വേ 22ല്‍ ഉള്‍പ്പെട്ട ഭൂമിയാണ് പതിച്ചുകൊടുക്കുന്നത്.
Tags:    
News Summary - home construction board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.