കുട്ടിക്ക് എച്ച്.ഐ.വി ബാധ: വിദഗ്ധസംഘം അന്വേഷിക്കും -മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: ആര്‍.സി.സിയില്‍നിന്ന് രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചതായ പരാതി വിദഗ്ധസംഘം  അന്വേഷിക്കുമെന്ന്​ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ജോയൻറ്​ ഡി.എം.ഇ ഡോ. ശ്രീകുമാരിയുടെ നേതൃത്വത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ആര്‍.സി.സി എന്നീ  സ്ഥാപനങ്ങളില്‍നിന്ന് അല്ലാത്ത വിദഗ്​ധരെയാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.

എ.ആര്‍.ടി വിഭാഗത്തിലുള്ളവര്‍, പത്തോളജി, ബ്ലഡ് ബാങ്ക് എന്നീ വിഭാഗങ്ങളിലെ വിദഗ്​ധര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തുക.  അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കുട്ടിയുടെ തുടര്‍ചികിത്സാ  സംബന്ധമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ നിർവഹിക്കുമെന്ന്​ മന്ത്രി അറിയിച്ചു. 

Tags:    
News Summary - HIV in Child: Health Minister Order to Enquiry - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.