തിരുവനന്തപുരം: കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിനിടെ ഗവർണർക്ക് നേരെയുണ്ടായ പ്രതിഷേധങ്ങളിൽ റിപ്പോർട്ട് തേടി. ഗവർണറുടെ ഓഫീസ് ഡി.ജി.പിയോടാണ് റിപ്പോർട്ട് തേടിയത്. ഇൻറലിജൻസ് എ.ഡി.ജി.പിയും റിപ്പോർട്ട് നൽകണം.
സംഘാടകരുടെ വീഴ്ച, ക്ഷണമില്ലാതെ പരിപാടിക്കെത്തിയവർ എന്നിവരെ കുറിച്ച് റിപ്പോർട്ട് നൽകണമെന്ന് ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് ശേഷം കണ്ണൂർ വി.സിയോട് ഗവർണർ വിശദീകരണം തേടിയിരുന്നു.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂരിൽ കടുത്ത പ്രതിഷേധമുണ്ടായിരുന്നു. അഖിലേന്ത്യ ചരിത്ര കോൺഗ്രസ് സമ്മേളന ഉദ്ഘാടനവേദിയിൽ ഗവർണറും ചരിത്രകാരന്മാരും രാഷ്ട്രീയനേതാക്കളും പരസ്പരം പോരടിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് നാടകീയരംഗങ്ങൾ അരങ്ങേറിയ ചടങ്ങിൽ ഗവർണർക്ക് ഉദ്ഘാടനപ്രസംഗം പാതിയിൽ നിർത്തേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.