Posted On
date_range Updated On
date_range തന്‍റേത് ചെന്നിത്തലയുടെയും കാർത്തികേയന്‍റേയും രാഷ്ട്രീയ നിലപാട് തന്നെ -വി.ഡി. സതീശൻ
തിരുവനന്തപുരം: കോൺഗ്രസ് നേതാക്കാളായ രമേശ് ചെന്നിത്തലയും ജി. കാർത്തികേയനും എടുത്ത രാഷ്ട്രീയ തീരുമാനങ്ങൾക്കൊപ്പമാണ് കഴിഞ്ഞ 30 വർഷമായി താൻ നിലകൊണ്ടിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിരുദകാലം മുതൽ ഒരു സഹോദരന്‍റെ സ്ഥാനമാണ് ചെന്നിത്തല നൽകിയിട്ടുണ്ട്. പ്രഗത്ഭനായ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ചെന്നിത്തല തനിക്ക് മാർഗനിർദേശം നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തലയുടെ പിന്തുണ ഉണ്ടാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.