കൊച്ചി: ബാങ്ക് മാനേജറെ മർദിച്ചെന്ന സംഭവം ഒത്തുതീർപ്പാക്കിയ സാഹചര്യത്തിൽ എസ്.പി ന ിശാന്തിനിക്കെതിരായ പരാതിയും കേസും ൈഹകോടതി റദ്ദാക്കി. യൂണിയൻ ബാങ്ക് മുൻ മാനേജർ പേ ഴ്സി ജോസഫ് നൽകിയ പരാതിയും തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിെല കേസും അവസാനിപ്പിക്കണമെന്ന നിശാന്തിനിയുടെ ആവശ്യം ജസ്റ്റിസ് അശോക് മേനോൻ അനുവദിക്കുകയായിരുന്നു.
നിശാന്തിനി തൊടുപുഴ എ.എസ്.പിയായിരിക്കെ 2011 ജൂലൈ 25നാണ് കേസിനാസ്പദ സംഭവമുണ്ടായത്. ബാങ്കില്‍ വായ്പ അപേക്ഷയുമായെത്തിയ വനിത കോണ്സ്റ്റബിളിെൻറ കൈയില്‍ കടന്നുപിടിച്ചെന്ന കേസില്‍ പേഴ്സി ജോസഫിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദിച്ചെന്നാണ് കേസ്.
പേഴ്സി ജോസഫ് തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് നിശാന്തിനിക്കെതിരെ കേസെടുത്തത്. ഇതിനിടെ, പൊലീസ് മർദനത്തില്‍ നഷ്ടപരിഹാരം തേടി പേഴ്സി ജോസഫ് തൊടുപുഴ സബ് കോടതിയില്‍ പരാതി നല്കി. ഈ കേസ് ഹൈകോടതി മീഡിയേഷന് സെൻററില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി.
പേഴ്സി ജോസഫിന് 18.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള ഒത്തുതീര്‍പ്പുവ്യവസ്ഥ ഹൈകോടതി അംഗീകരിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതിയും കേസും റദ്ദാക്കാൻ നിശാന്തിനി വീണ്ടും കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.