തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ സാമൂഹിക മാധ്യമത്തിലൂടെ മോശം പരാമർശം നടത്തിയ അധ്യാപകന് സസ്പെൻഷൻ. ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസിലെ ഇംഗ്ലീഷ് അധ്യാപകൻ വി. അനൂപിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്തത്. അധ്യാപകനെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അധ്യാപകൻ സ്കൂളിന്‍റെ സുഗമമായ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുവെന്ന പ്രിൻസിപ്പലിന്‍റെ പരാതിയും സ്ഥലംമാറ്റം വാങ്ങിനൽകാം എന്ന പേരിൽ അധ്യാപകരിൽനിന്ന് പണപ്പിരിവ് നടത്തുന്നു എന്ന പരാതിയും കൂടി പരിഗണിച്ചാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. പരാതികൾ സംബന്ധിച്ച് തിരുവനന്തപുരം ആർ.ഡി.ഡി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.